“ജനാധിപത്യം സംരക്ഷിക്കുന്നതിൽ കോടതികളുടെയും മാധ്യമങ്ങളുടെയും പങ്ക്”
“ജനാധിപത്യം സംരക്ഷിക്കുന്നതിൽ കോടതികളുടെയും മാധ്യമങ്ങളുടെയും പങ്ക്” എന്ന വിഷയത്തിൽ പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് ഇന്നലെ തിരിതെളിഞ്ഞു. കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ സഹകരണത്തോടെ, കോളേജിലെ കൊമേഴ്സ്, ഇംഗ്ലീഷ് വിഭാഗങ്ങളും കോളേജ് ഐക്യുഎസിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ, ബഹു: പത്തനംതിട്ട എം. പി. ശ്രീ. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ശ്രീകല എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്റ്റർ ജനറൽ ശ്രീ ബിവീഷ് യു. സി. വിഷയം അവതരിപ്പിച്ചുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്തു. എം. ജി. യൂണിവേഴ്സിറ്റി സെനറ്റ് അംഗവും കോളേജ് നോഡൽ ഓഫീസറുമായ ശ്രീ ഉണ്ണി എം. എസ്, കോളേജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സത്യജിത്ത് എസ്, റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. പി. സുകുമാര പിള്ള, കോളേജ് കൌൺസിൽ സെക്രട്ടറി ശ്രീമതി ആതിര ജി., കോളേജ് സൂപ്രണ്ട് ശ്രീ. സന്തോഷ്കുമാർ ജി, എം. ജി. യൂണിവേഴ്സിറ്റി സെനറ്റ് അംഗം കുമാരി ഐശ്വര്യ ദാസ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി ഷൈനി മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെമിനാർ കോ-ഓർഡിനേറ്റർ ശ്രീമതി വിജയലക്ഷ്മി ഡി. വി. സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ഡോ. മീര സി. നന്ദിയും അർപ്പിച്ചു. തുടർന്നു നടന്ന സെഷനുകളിൽ സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ട് അധ്യാപകൻ പ്രൊഫ. രജീഷ് എ. പി, എസ്ക്യുഎൽഎസി മെംബർ സെക്രട്ടറി ഡോ. എം. എ. ലാൽ, കേരള കേന്ദ്ര സർവ്വകലാശാല അധ്യാപകൻ പ്രൊഫ. ഡോ. ജയശങ്കർ കെ. ഐ എന്നിവർ പ്രഭാഷണം നടത്തി. ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ചു. 2025 ജനുവരി 8, 9 തിയ്യതികളിലായി പമ്പാ കോളേജിൽ നടത്തപ്പെടുന്ന സെമിനാറിന്റെ ഭാഗമായി ജനാധിപത്യസംരക്ഷണത്തിൽ മാധ്യമങ്ങളും കോടതികളും നിർവ്വഹിക്കുന്ന പങ്ക് എന്ന വിഷയം വിദഗ്ധർ ചർച്ച ചെയ്യും. ടെലഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ശ്രീ ആർ. രാജഗോപാൽ, സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ട് അധ്യാപിക പ്രൊഫ. ജിജി പി. വി., സ്കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകൻ ഡോ. ഹരികുമാർ എസ് എന്നിവർ സംസാരിക്കും.
9 January, 2025
by
pampa